
സിംഗപ്പൂര്‍: പ്രതിദിന ഉത്പാദനം 2 ദശലക്ഷം ബാരല്‍ കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനം എണ്ണവിലയെ ബാധിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം സെഷനിലും ഉയര്‍ന്ന വില ബാരലിന് 94.61 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 19 സെന്റ് ഉയര്‍ന്ന് 94.61 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 24 സെന്റ് ഉയര്‍ന്ന് ബാരലിന് 88.69 ഡോളറിലുമാണുള്ളത്.
ഡബ്ല്യുടിഐ വ്യാഴാഴ്ച 89.37 ഡോളറിലെത്തിയിരുന്നു. അതേസമയം ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിരാശ രേഖപ്പെടുത്തി. വില കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം.
കരുതല്‍ ശേഖരം, കയറ്റുമതി കുറച്ചായിരിക്കും വില വര്‍ധനവിനെ നേരിടുക. വില ഇനിയും കൂടുമെന്ന പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാക്ക്‌സും രംഗത്തെത്തിയിട്ടുണ്ട്. ബ്രെന്റ് 110 ഡോളര്‍ ഭേദിക്കുമെന്നാണ് അനുമാനം.






