ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: ബുധനാഴ്ച മൂന്നാഴ്ച ഉയരത്തിലെത്തിയ എണ്ണവില വ്യാഴാഴ്ച ആദ്യ സെഷനില്‍ താഴ്ച വരിച്ചു.  ദുര്‍ബലമായ ചൈനീസ് സാമ്പത്തിക ഡാറ്റയും ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതുമാണ് വില കുറച്ചത്.ബ്രെന്റ് അവധി വില 0.4 ശതമാനം താഴ്ന്ന് ബാരലിന് 95.79 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്(ഡബ്ല്യുടിഐ) അവധി വില 0.6 ശതമാനം താഴ്ന്ന് 89.44 ഡോളറിലാണുള്ളത്.

യു.എസ് കരുതല്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് ഇരു കോണ്‍ട്രാക്റ്റുകളും ബുധനാഴ്ച മികച്ച വര്‍ദ്ധനവ് നേടിയിരുന്നു. എന്നാല്‍ ചൈനയുടെ വിശാലമായ സേവന മേഖല ചുരുങ്ങിയെന്ന സ്വകാര്യ സര്‍വേ ഫലം വ്യാഴാഴ്ച വില താഴ്ത്തി.  കോവിഡ് നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടുന്ന രാജ്യം ഇതിനോടകം കനത്ത തകര്‍ച്ച നേരിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. മാത്രമല്ല, ഫെഡ് റിസര്‍വ് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതും മാന്ദ്യഭീതി ഉയര്‍ന്നതും വിലയെ ബാധിച്ചു.ചെറിയ തോതില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നുള്ള സൂചനയും ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ നല്‍കി.

X
Top