
സിംഗപ്പൂര്‍: ഒപെകിന്റെ ഡിമാന്റ് വളര്‍ച്ച അനുമാനം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില നേരിയ തോതില്‍ ഉയര്‍ത്തി. ബ്രെന്റ് അവധി 3 സെന്റ് ഉയര്‍ന്ന് ബാരലിന് 93.20 ഡോളറായും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 10 സെന്റ് ഉയര്‍ന്ന് 87.41 ഡോളറായുമാണ് വ്യാപാരത്തിലുള്ളത്. ഡിമാന്റ് ഉയരുമെന്ന പ്രവചനം, നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള ആശങ്കകള്‍ നികത്തുകയായിരുന്നു.
ഉപഭോക്തൃ വിലകള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഫെഡ്‌റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കുകയാണ് വിപണി. തുടര്‍ന്ന് മാന്ദ്യം സംജാതമാകുമെന്നും അത് ഡിമാന്റ് കുറയ്ക്കുമെന്നും ആശങ്ക ഉയരുന്നു. എന്നാല്‍ എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് ഇക്കാര്യം തള്ളുകയായിരുന്നു.
2022ല്‍ പ്രതിദിനം 3.1 ദശലക്ഷം ബാരലുകളും (ബിപിഡി) 2023 ല്‍ 2.7 ദശലക്ഷം ബിപിഡിയും എണ്ണ ആവശ്യം വര്‍ദ്ധിക്കുമെന്ന് ഒപെക് പ്രതിമാസ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കാനുള്ള നീക്കവും വില ഉയര്‍ത്തി. ചൊവ്വാഴ്ച 0.9 ശതമാനം താഴ്ചയിലാണ് ബ്രെന്റ് ക്ലോസ് ചെയ്തിരുന്നത്.