റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ന്യൂഡല്‍ഹി: ചൊവ്വാഴ്ചയിലെ നാല് ശതമാനം വരുന്ന വര്‍ധനവിന് ശേഷം ബുധനാഴ്ച എണ്ണവില ഇടിഞ്ഞു. ബ്രെന്റ് അവധി വില 40 സെന്റ് അഥവാ 0.4 ശതമാനം കുറവില്‍ 99.82 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 27 സെന്റ് അഥവാ 0.29 ശതമാനം കുറഞ്ഞ് 93.47 ഡോളറിലുമാണുള്ളത്. ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ ആസന്നമായതാണ് വിപണിയില്‍ എണ്ണവില താഴ്ത്തുന്നത്.

ഡിമാന്റുകളില്‍ നിന്ന് ഇറാന്‍ പിന്നോട്ടുപോയതോടെയാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതോടെ 17 ഇറാനിയന്‍ ബാങ്കുകള്‍ക്കും 150 സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഉപരോധം പിന്‍വലിക്കപ്പെടും. നാല് മാസത്തിനുള്ളില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.

അതേസമയം ഒപെക് സംഘടനകളുടെ ചുവടുപിടിച്ച് ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കുമെന്ന വാര്‍ത്ത പുറത്തുവന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടന ഒപെക്, ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങുകയാണ്. വിലയിലുണ്ടായ തിരുത്തല്‍ മറികടക്കാനാണ് ഒപെക് ഉത്പാദനം വെട്ടിച്ചുരുക്കുന്നത്.

വിതരണം കുറഞ്ഞിട്ടും എണ്ണവില കുറയുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സൗദി അറേബ്യ പറയുന്നു. തുടര്‍ന്ന് തങ്ങളും ഉത്പാദനം ചുരുക്കുകയാണെന്ന് റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് ഇന്നലെ അറിയിക്കുകയായിരുന്നു. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അന്തര്‍ദ്ദേശീയവിപണിയില്‍ എണ്ണവില ഉയരാനാണ് സാധ്യത.

X
Top