
സിംഗപ്പൂര്‍: മാന്ദ്യഭീതിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് അവധി 22 സെന്റ് അഥവാ 0.2 ശതമാനം താഴ്ന്ന് 94.45 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 27 സെന്റ് അഥവാ 0.3 ശതമാനം താഴ്ന്ന് 87.90 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഇതോടെ ക്രൂഡ് 1 ശതമാനത്തിന്റെ പ്രതിവാര നഷ്ടം രേഖപ്പെടുത്തുമെന്നുറപ്പായി.
ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും ചൈനയിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളുമാണ് മാന്ദ്യഭീതി ഉയര്‍ത്തുന്നത്. ഇതോടെ ഡിമാന്റ് ചുരുങ്ങുകയായിരുന്നു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി ബ്രിട്ടന്‍ മാന്ദ്യത്തിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
സമ്പദ് വ്യവസ്ഥ വരുന്ന രണ്ട് വര്‍ഷത്തേയ്ക്ക് വളരാനുള്ള സാധ്യതയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. യൂറോപ്പിലേയും യു.എസിലേയും ഡിമാന്റ് ദുര്‍ബലമാണെന്ന് എഎന്‍സെഡ് അനലിസ്റ്റുകളും നിരീക്ഷിക്കുന്നു.