ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: എണ്ണവില 4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഉത്പാദന രാഷ്ട്രങ്ങള്‍ വിതരണം വെട്ടിക്കുറച്ചതാണ് വില ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് 4.1 ശതമാനം ഉയര്‍ന്ന് ബാരലിന് 92.84 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 3.25 ഡോളര്‍ അഥവാ 3.9 ശതമാനം ഉയര്‍ന്ന് ബാരലിന് 86.79 ഡോളറിലും ക്ലോസ് ചെയ്തു.

ഒപെക് പ്ലസ് എണ്ണ ഉത്പാദനത്തില്‍ ചെറിയ തോതില്‍ കുറവ് വരുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വില പരിധി ഏര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ, വാതക കയറ്റുമതി നിര്‍ത്തുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഭീഷണി കൂടിയായതോടെ വില ഉയരുകയായിരുന്നു.

പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് റഷ്യ നിലവില്‍ എണ്ണ നല്‍കുന്നത്. ഇതില്‍ നിന്നുള്ള ആദായം തടസ്സപ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയത്.

അതേസമയം., റഷ്യന്‍ ഊര്‍ജ വിതരണം തടസ്സപ്പെടാനും വില ഇനിയും കൂടാനും സാധ്യതയുണ്ടെന്ന് ഓയില്‍ ബ്രോക്കര്‍ പിവിഎമ്മിലെ സ്റ്റീഫന്‍ ബ്രെനോക്ക് മുന്നറിയിപ്പ് നല്‍കി.

X
Top