ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ന്യൂയോര്‍ക്ക്: ഒപെക് വിതരണം കുറയ്ക്കുമെന്ന പ്രതീക്ഷ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ഫ്യൂച്ച്വര്‍ 0.2 ശതമാനം ഉയര്‍ന്ന് ബാരലിന് 99.25 ഡോളറായും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.3 ശതമാനം ഉയര്‍ന്ന് 93.22 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. വില സ്ഥിരതകൈവരിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) വിതരണം കുറയ്ക്കുന്നത്.

അറിയിപ്പ് വന്നതോടെ എണ്ണവില ശക്തിപ്പെടുകയായിരുന്നു. എന്നാല്‍ മാന്ദ്യഭീതി എണ്ണവില കുറയ്ക്കാനുള്ള സാധ്യത ഏറുകയാണ്. പ്രത്യേകിച്ചും യു.എസ് ഫെഡ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തില്‍.

കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തില്‍ ജെറോമി പവല്‍ പറഞ്ഞിരുന്നു. ഇറാന്‍ ന്യൂക്ലിയര്‍ ഡീലാണ് വില കുറയ്ക്കുന്ന മറ്റൊരു ഘടകം. ഡീല്‍ നടപ്പില്‍ വരുന്ന പക്ഷം നാല് മാസത്തില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.

ഇതോടെ വിതരണം ശക്തിപ്പെടുകയും എണ്ണവില കുറയുകയും ചെയ്യും.

X
Top