എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഉത്പാദനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട ഒപെക് പ്ലസ് തീരുമാനം വരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് 1.43 ഡോളര്‍ അഥവാ 1.5ശതമാനം നേട്ടത്തില്‍ 94.45 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.25 ഡോളര്‍ അഥവാ 1.4% ശതമാനം ഉയരത്തില്‍ ബാരലിന് 88.12 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. വെള്ളിയാഴ്ച ഇരു സൂചികകളും യഥാക്രമം 0.7%,0.3% ശതമാനം എന്നിങ്ങനെ ഉയര്‍ച്ച കൈവരിച്ചിരുന്നു.

മാര്‍ച്ചില്‍ എക്കാലത്തേയും ഉയരം കൈവരിച്ച ശേഷം കഴിഞ്ഞ മൂന്നുമാസമായി എണ്ണവില താഴ്ചയിലാണ്. പലിശ നിരക്ക് വര്‍ധനവും ചൈനയുടെ സീറോ കോവിഡ് പോളിസിയുമാണ് കാരണം. മാന്ദ്യം സംജാതമാകുമെന്നും അത് ഡിമാന്റ് താഴ്ത്തുമെന്നും വിപണി ഭയക്കുന്നു.

ഇതിനിടെ, വിലസ്ഥിരത നിലനിര്‍ത്താന്‍ ഉത്പാദനം ചുരുക്കാനൊരുങ്ങുകയാണ് എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍. സംഘടനകളായ ഒപെക്, ഒപെക് പ്ലസ് എന്നിവ ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.അതിനിടയിലാണ് എണ്ണവില ഉയര്‍ന്നിരിക്കുന്നത്.

X
Top