
ന്യൂഡല്‍ഹി: സൗദി അറേബ്യ നേതൃത്വം നല്‍കുന്ന ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങിയതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. യുഎസ് ക്രൂഡ് ഫ്യൂച്ചറായ യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 34 സെന്റ് വര്‍ധിച്ച് 95.23 ഡോളറിലും ബ്രെന്റ് ക്രൂഡ് അവധി 51 സെന്റ് ഉയര്‍ന്ന് ബാരലിന് 101.73 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. ഇരു കോണ്‍ട്രാക്ടുകളും മൂന്നാഴ്ച ഉയരത്തിലെത്തി.
ഒപെക്കിന്റെ ചുവടുപിടിച്ച് ഒപെക് പ്ലസും ഉത്പാദനം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ യാഥാര്‍ത്ഥ്യമാവുകയും ടെഹ് റാന്‍ എണ്ണവിതരണം ആരംഭിക്കുകയും ചെയ്യുന്നതോടെ വിതരണ സമ്മര്‍ദ്ദം കുറയ്ക്കാനാകും എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രങ്ങള്‍. ന്യൂക്ലിയര്‍ ഡീല്‍ നടപ്പില്‍ വരുന്ന പക്ഷം നാല് മാസത്തില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.
യു.എസ് ഡാറ്റപ്രകാരം ഗ്യാസോലിന്‍ ഡിമാന്റ് ഇപ്പോഴും കുറഞ്ഞാണിരിക്കുന്നത്. ഇത് കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനത്തെ കുറിക്കുന്നു. വെള്ളിയാഴ്ച ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധനവ് നടപ്പിലാകാനിരിക്കെ വിപണിയില്‍ ചാഞ്ചാട്ടം പ്രകടവുമാണ്.
ഊഹകച്ചവടം ഏറിയതോടെയാണ് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടായത്.