ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: വിതരണ പ്രതിസന്ധി അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി വില 1.15 ഡോളര്‍ അഥവാ 1.3 ശതമാനം ഉയര്‍ന്ന് 92.50 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.05 ഡോളര്‍ അഥവാ 1.2 ശതമാനം ഉയര്‍ന്ന് 86.16 ഡോളറിലും വ്യാപാരം തുടരുകയാണ്. വെള്ളിയാഴ്ച അര ശതമാനം ഉയര്‍ന്ന ബ്രെന്റ്, സെപ്തംബര്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ 1 ശതമാനത്തിന്റെ പ്രതിവാര ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഡബ്ല്യുടിഐയും സമാന നഷ്ടമാണ് സഹിച്ചത്. 21 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ചൈനയിലെ ചെങ്ഡു, നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് വിലയെ സ്വാധീനിച്ചു. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഡിമാന്റ് സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കപ്പെടുകയായിരുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരാണ് ചൈന. വില പരിധി ഏര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ, വാതക കയറ്റുമതി നിര്‍ത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണയില്‍ നിന്നുള്ള ആദായം കുറയ്ക്കാന്‍ വില പരിധി നിശ്ചയിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.

ഈ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.

X
Top