ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവും മാന്ദ്യഭീതിയും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. ലണ്ടന്‍ ബ്രെന്റ് അവധി 0.6 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 90.37 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.2 ശതമാനം താഴ്ന്ന് 83.73 ഡോളറിലുമാണുള്ളത്. ചൊവ്വാഴ്ച ഇരു സൂചികകളും 1 ശതമാനം തകര്‍ച്ച വരിച്ചിരുന്നു.

ബുധനാഴ്ചയാണ് ഫെഡ് റിസര്‍വ് മോണിറ്ററി പോളി കമ്മിറ്റി യോഗം തുടങ്ങുന്നത്. രണ്ട് ദിവസം നീളുന്ന യോഗത്തിന്റെ അവസാനം നിരക്ക് വര്‍ധന പ്രഖ്യാപനമുണ്ടാകും. 75 ബേസിസ്‌പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ നിരക്ക് വര്‍ധന സംജാതമാകും. നിരക്ക് വര്‍ധന പണപ്പെരുപ്പം കുറയ്ക്കുമെങ്കിലും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിക്കും. ഇതിനുമുന്‍പുള്ള നിരക്ക് വര്‍ധനകള്‍ കാരണം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

പുതിയത് നടപ്പിലായാല്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാകും. ഡിമാന്റ് ഇടിയും, നിക്ഷേപകര്‍ ഭയക്കുന്നു. ഇതാണ് എണ്ണവില ഇടിയാനുള്ള പ്രധാന കാരണം.

X
Top