റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ഇറാനുമായുള്ള ആണവ ചര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി വില 14 സെന്റ് അഥവാ 0.1 ശതമാനം കുറഞ്ഞ് 96.51 ഡോളറിലാണുള്ളത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 16 സെന്റ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 90.60 ഡോളറിലെത്തി.

എങ്കിലും കഴിഞ്ഞ സെഷനില്‍ നിന്നും 2 ശതമാനം ഉയരാന്‍ ഡബ്ല്യുടിഐ സൂചികയ്ക്കായി. യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നത് എണ്ണവില താഴ്ത്തുമെന്ന് എഎന്‍സെഡ് റിസര്‍ച്ച് അനലിസ്റ്റ് നിരീക്ഷിക്കുന്നു. ചര്‍ച്ച പുനരുജ്ജീവിപ്പിച്ചാല്‍ താരതമ്യേന വേഗത്തില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇറാന് സാധിക്കും.

ഇതോടെ ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 1 ദശലക്ഷം1.5 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 1.5% കയറ്റുമതി ഇറാന്റെ ഭാഗത്തുനിന്നുണ്ടാകും, കോമണ്‍വെല്‍ത്ത് ബാങ്ക് അനലിസ്റ്റ് വിവേക് ധര്‍ പറഞ്ഞു. ഇതോടെ വിതരണക്കുറവിന് പരിഹാരമാവുകയും വില യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യും.

യൂറോപ്യന്‍ യൂണിയനാണ് ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. വാഷിങ്ടണും ടെഹ് റാനും സമ്മതിച്ചാല്‍ ചര്‍ച്ച യാഥാര്‍ത്ഥ്യമാകും.

X
Top