ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും സെപ്റ്റംബർ 20നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് അദാനി പോർട്സിനു കരാർ പ്രകാരം നൽകാനുള്ള തുക പൂർണമായും നൽകാനാകാത്തത്.

ഇതുവരെ ലഭിച്ച ബില്ലിൽ 84 കോടിയാണ് ഉടൻ കൊടുത്തുതീർക്കാനുള്ളത്. അതു വൈകാതെ കൊടുക്കും. കേന്ദ്രസർക്കാർ നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ പകുതിയും ഉടൻ ലഭിക്കും. വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണത്തിനു കാരണമായിട്ടുണ്ടോയെന്നു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിക്ക് ഇനി സമയം നീട്ടി നൽകില്ല.

ഇപ്പോൾ നീട്ടി നൽകിയ സമയത്തിനകത്തു റിപ്പോർട്ട് ലഭ്യമാക്കുമെന്നു തുറമുഖ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ഡോ.അദീല അബ്ദുല്ല എന്നിവർ പറഞ്ഞു.

ആകെ നാലു കപ്പലുകളിലാണു തുറമുഖത്തേക്കുള്ള ക്രെയിനുകൾ എത്തിക്കുന്നത്. നവംബർ 14നകം നാലു കപ്പലുകളും എത്തിച്ചേരുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രാജേഷ് ഝാ, ഓപ്പറേഷൻസ് മേധാവി സുശീൽ നായർ എന്നിവർ പറഞ്ഞു.

X
Top