
മുംബൈ: ഇന്ത്യയിലെ പുതിയ ഓഫീസ് സ്പേസ് നിര്‍മ്മാണം സെപ്തംബര്‍ പാദത്തില്‍ വളര്‍ന്നു. യുഎസ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം വെസ്റ്റിയന്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം, ഇന്ത്യയിലെ മികച്ച ആറ് നഗരങ്ങള്‍ ഒരുമിച്ച് 16.1 ദശലക്ഷം ചതുരശ്ര അടി പുതിയ ഓഫീസ് സ്പേസാണ് സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവ്.ആഗോള ശേഷി കേന്ദ്രങ്ങളാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാങ്കേതികവിദ്യ, ധനകാര്യം, ഉപഭോക്തൃ പിന്തുണ തുടങ്ങിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ ഓഫ്ഷോര്‍ യൂണിറ്റുകളാണ് ഈ കേന്ദ്രങ്ങള്‍.
ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത് പൂനെയാണ്. നഗരത്തിലെ ഓഫീസ് സ്‌പേസ് 3.7 ദശലക്ഷം ചതുരശ്ര അടി വികസിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 164 ശതമാനം വര്‍ധനവ്. ഡല്‍ഹി-എന്‍സിആര്‍ 3.1 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ചെന്നൈയിലിത് 2.1 ദശലക്ഷം ചതുരശ്ര അടിയും മുംബൈയില്‍ 1.8 3.4 ചതുരശ്ര അടിയുമാണ്. യഥാക്രമം 35 ശതമാനം, 32 ശതമാനം, 100 ശതമാനം വര്‍ദ്ധനവ്. അതേസമയം ബെംഗളൂരുവിലും ഹൈദരാദാദിലും ഇത് യഥാക്രമം 6 ശതമാനവും 51 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ആഗോള വ്യാപാര വെല്ലുവിളികളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ഓഫീസ് വിപണി സജീവമായി തുടര്‍ന്നു. പ്രധാന നഗരങ്ങളില്‍ ഡവലപ്പര്‍മാര്‍ പുതിയ കെട്ടിടങ്ങള്‍ ചേര്‍ത്തതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത കൈവരിച്ചു. ശക്തമായ ഡിമാന്‍ഡ്, സ്ഥിരമായ വിതരണം, കമ്പനികളുടെ സംയോജനം എന്നിവ മേഖലയിലെ ഭാവി വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് വെസ്റ്റിയന്‍ സിഇഒ ശ്രീനിവാസ റാവു വിശ്വസിക്കുന്നു.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ ഏഴ് നഗരങ്ങളിലായി പാട്ടത്തിനെടുത്ത മൊത്തം ഓഫീസ് സ്ഥലം 6 ശതമാനം വര്‍ദ്ധിച്ച് 19.69 ദശലക്ഷം ചതുരശ്ര അടിയായി.ഇതിന് നേതൃത്വം വഹിച്ചത് ഡിഎല്‍എഫ് ലിമിറ്റഡ്, ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിരാനന്ദാനി ഗ്രൂപ്പ്, എംബസി ഗ്രൂപ്പ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, സത്വ ഗ്രൂപ്പ്, ആര്‍എംസെഡ് ഗ്രൂപ്പ് എന്നീ ഡവലപ്പര്‍മാരാണ്.
സ്വകാര്യ ഡെവലപ്പര്‍മാര്‍ക്ക് പുറമേ, നാല് ലിസ്റ്റുചെയ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും അവരുടെ ഓഫീസ് പോര്‍ട്ട്‌ഫോളിയോകള്‍ വികസിപ്പിച്ചു.






