തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഓഫീസ് ലീസിംഗ് അളവില്‍ 22% ഇടിവ്

ന്യൂഡല്‍ഹി: എട്ട് മുന്‍നിര നഗരങ്ങളിലെ ഓഫീസ് ലീസിംഗ് അളവ് കലണ്ടര്‍ വര്‍ഷം രണ്ടാംപാദത്തില്‍ (ഏപ്രില്‍ -ജൂണ്‍) 17.4 ദശലക്ഷം ചതുരശ്ര അടിയാണ് (എംഎസ്എഫ്). കഴിഞ്ഞവര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 22 ശതമാനം ഇടിവ്. അതേസമയം ഒന്നാം പാദത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവ് ഓഫീസ് ലീസിംഗില്‍ രേഖപ്പെടുത്തി.

കുഷ്മാന്‍ & വേക്ക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹി എന്‍സിആര്‍ ഏറ്റവും ഉയര്‍ന്ന ലീസിംഗ് അളവ് (3.6 എംഎസ്എഫ് )രേഖപ്പെടുത്തിയപ്പോള്‍ പൂനെയും ബെഗളൂരുവും യഥാക്രമം 3.1 എംഎസ്എഫും 3 എഫ്എസ്എഫുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഹൈദരാബാദ് 61.7 ശതമാനം വളര്‍ച്ചയോടെ നാലാംസ്ഥാനത്താണ്.

2.6 എംഎസ്എഫാണ് ലീസിംഗ് അളവ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് പ്രോസസ്സ് മാനേജ്മെന്റ് മേഖലയാണ് ഏറ്റവും കൂടുതല്‍ ഓഫീസ് ലീസിനെടുത്തത്. മൊത്തം ലീസിംഗ് അളവുകളുടെ 31 ശതമാനം വിഹിതമാണ് ഈ മേഖലയുടേത്.

മുംബൈ, ഡല് ഹി- എന് സിആര് , ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, കൊല് ക്കത്ത, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

X
Top