ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമാക്കി ഉയര്‍ത്തി ഒഇസിഡി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനുമാനം 6.7 ശതമാനമാക്കി ഉയര്‍ത്തിയിരിക്കയാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് (ഒഇസിഡി). നേരത്തെ 6.3 ശതമാനം വളര്‍ച്ചയാണ് ഇവര്‍ പ്രവചിച്ചിരുന്നത്. ചരക്ക് സേവന നികുതി പരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

ജിഎസ്ടി പരിഷ്‌ക്കരണം ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് സംഘടന പറഞ്ഞു. ആഗോള വ്യാപാര അനിശ്ചിതാവസ്ഥയും കയറ്റുമതിക്കുറവുമനുഭവപ്പെടുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിരോധ ശേഷിയുള്ളതാണ്. ആഭ്യന്തര ഉപഭോഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു.

5% ഉം 18% ഉം എന്ന രണ്ട് പ്രധാന നികുതി നിരക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് നികുതി ഘടന ലളിതമാക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമാണ് പരാമര്‍ശിക്കപ്പെട്ട പ്രധാന പരിഷ്‌കാരങ്ങളിലൊന്ന്. സാധനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതിലൂടെ ഉപഭോക്തൃ ചെലവ് പ്രോത്സാഹിപ്പിക്കാനും ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ഇതുവഴിയാകും.

12 ലക്ഷം വരെയുള്ള വരുമാനം ആദായനികുതിയില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനം പണം മിച്ചം വയ്ക്കാന്‍ സഹായിക്കും.  സര്‍ക്കാറിന്റെ ധനനയങ്ങള്‍ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.നടപ്പ് സാമ്പത്തികവര്‍ഷത്തെ ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

കൂടാതെ പണപ്പെരുപ്പം കുറഞ്ഞു. മണ്‍സൂണ്‍ മെച്ചപ്പെട്ടതും ഉയര്‍ന്ന വിളവെടുപ്പുമാണ് കാരണം. കയറ്റുമതി കുറഞ്ഞത് ഉത്പന്നങ്ങളുടെ ആഭ്യന്തര വിതരണം ശക്തമാക്കി. യുഎസ് താരിഫും കയറ്റുമതിയിലെ ഇടിവും വെല്ലുവിളികളാണെങ്കിലും അതിനെ അതിജീവിക്കാനുള്ള ത്രാണി സമ്പദ് വ്യവസ്ഥയ്ക്കുണ്ട്.

ആഗോള വളര്‍ച്ച 3.2 ശതമാനമാകുമെന്ന് ഒഇസിഡി വിലയിരുത്തുന്നു. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇത് 3.3 ശതമാനമായിരുന്നു. 1961 ല്‍ സ്ഥാപിതമായ 38 രാഷ്ട്രങ്ങള്‍ അംഗങ്ങളായ സംഘടനയാണ് ഒഇസിഡി. സാമ്പത്തിക,സാമൂഹിക ക്ഷേമം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് സംഘടന പ്രോത്സാഹിപ്പിക്കുന്നത്.

പാരിസ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

X
Top