പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

ഓണം കളറാക്കാൻ ഒബ്രോണം

കൊച്ചി: ഒബ്രോണവുമായി ഓണം ആഘോഷിക്കാൻ ഒബ്രോൺ മാൾ. സന്ദർശകർക്കായി നിരവധി സമ്മാനങ്ങളും, ആഘോഷ പരിപാടികളുമാണ് മാൾ അവതരിപ്പിക്കുന്നത്. നാളെ മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കമാവും. ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ചലച്ചിത്ര താരം ആൻ മരിയ എന്നിവർ ചേർന്ന് ഒബ്രോണം ഉദ്ഘാടനം ചെയ്യും.

അത്തം മുതൽ ഉത്രാടം വരെ മാവേലിയോടൊപ്പം പകിട കളി യിലൂടെ വിവിധ സമ്മാനങ്ങൾ നേടാൻ സന്ദർശകർക്ക് അവസരമുണ്ട്. മാളിനകത്തെയും പുറത്തെയും വിവിധ ബ്രാൻഡുകളും, ഷോപ്പുകളും നൽകുന്ന സമ്മാനങ്ങൾ, ഗിഫ്റ്റ് വൗച്ചർ, ഡിസ്കൗണ്ട് കൂപ്പൺ എന്നിവയാണ് മത്സരങ്ങളിലെ വിജയികൾക്ക് ലഭിക്കുക. ക്ലാസ്സിക്കൽ നൃത്തോത്സവം, ചെണ്ട മേളം, പുലിക്കളി, മ്യൂസിക്കൽ നൈറ്റ് , കോമഡി, പൂക്കള മത്സരം, കൈകൊട്ടിക്കളി മത്സരം, കോമഡി ചാക്യാർ, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഈ ദിവസങ്ങളിൽ നടക്കും.ചലച്ചിത്ര താരങ്ങളായ റോൺസൺ വിൻസെൻറ്, അശോകൻ, രമ്യ പണിക്കർ, ആൻ മരിയ, മീനാക്ഷി, ലത ദാസ്, ഗൗതം ശങ്കർ, ആഷിക കൃഷ്ണ, അശ്വതി, ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ആർ എസ് വിമൽ, പൊളി വടക്കൻ നിർമാതാവായ ബാദുഷ, മ്യൂസിക് ഡയറക്ടർ ഫൈസൽ ഫൈസി ഫോറെസ്റ്റ് ഇൻഡസ്ട്രീസ് ഡയറ്കടർ കവടിയാർ ധർമൻ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് വികാസ് എന്നിവർ വിവിധ ദിനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

ഒബ്രോൺ മാളിലെ ഓരോ ഷോപ്പിലും 10 മുതൽ 60 ശതമാനം വരെയുള്ള പ്രത്യേക കിഴിവുകളും സമ്മാനങ്ങളും നൽകുന്നുണ്ട്. ഒബ്രോൺ മാളിലെ അഞ്ചാം നിലയിൽ നവീകരിച്ച് പാർട്ടി ഹാളിൽ തിരുവോണ നാളിൽ ഒരുക്കിക്കയിട്ടുണ്ട്. മാളി ലെത്തി നേരിട്ടും, അല്ലാതെയും ബുക്ക് ചെയ്യാൻ സദ്യയും കലാ പരിപാടികളും അവസരമുണ്ട്. 999 രൂപയാണ് സദ്യയ്ക്ക് ഈടാക്കുന്നത്. സന്തോഷവും സമ്മാനവും ഒരുമിച്ച് നൽകാൻ കഴിയുന്ന ഡെസ്റ്റിനേഷനായി ഒബ്റോൺ മാളിനെ മാറ്റുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബ്റോൺ മാൾ ചെയർമാൻ എം എ മുഹമ്മദ് പറഞ്ഞു.

മാൾ മാനേജർ മോനു നായർ മാർക്കറ്റിംഗ് മാനേജർ രേവതി മേനോൻ, ഇൻസ്പയർ ഡയറക്ടർ സുരേഷ്ബാബു പട്ടാമ്പി ചലച്ചിത്ര താരം എയ്ഞ്ചൽ മോഹൻ, ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ, ബിസ്കോൺ കോർഡിനേറ്റർ അഖില അവറാച്ചൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

X
Top