
കൊച്ചി: ക്രിസ്മസ് സമ്മാനങ്ങള്‍ളായി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവര്‍ധക വിപണന ശൃംഖലയായ നൈക്ക. വിവിധ താത്പര്യങ്ങള്‍ക്കും ബജറ്റിനും ഇണങ്ങും വിധം ക്യൂറേറ്റ് ചെയ്ത സ്‌കിന്‍ കെയര്‍, മേക്കപ്പ്, ബോഡി കെയര്‍ സെറ്റുകളാണ് ആകര്‍ഷകമായ ഓഫറുകളില്‍ വില്പനയ്ക്കുള്ളത്. ചര്‍മ സംരക്ഷണത്തിനായി ‘ട്വല്‍വ് ഡേയ്‌സ് ഓഫ് ഗ്ലോ’ കിറ്റും, മേക്കപ്പില്‍ താത്പര്യമുള്ളവര്‍ക്കായി ‘ഷാര്‍ലറ്റ് ടില്‍ബറി പില്ലോ ടോക്ക് ലിപ് ആന്‍ഡ് ചീക്ക് കിറ്റ്’, ‘ന്യൂഡ്സ്റ്റിക്‌സ് മിനി സണ്‍കിസ്ഡ് ന്യൂഡ്‌സ്’ എന്നിവയും ആഡംബരപൂര്‍ണമായ ‘സോള്‍ ഡി ജനീറോ’, ‘വാണ്ടര്‍ലസ്റ്റ് ഫ്രഞ്ച് ലാവെന്‍ഡര്‍’ എന്നീ ബോഡി കെയര്‍ ഉത്പന്നങ്ങളും ആയുര്‍വേദ ഗുണങ്ങളുള്ള ‘കാമ ആയുര്‍വേദ’, പ്രശസ്തമായ കൊറിയന്‍ ബ്യൂട്ടി ഉത്പന്നമായ ‘സ്‌കിന്‍ 1004 സെന്റല്ല ട്രാവല്‍ കിറ്റ്’ എന്നിവയും ഈ ശേഖരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഉത്പന്നങ്ങള്‍ നൈക്കയുടെ ആപ്പ് വഴിയും വെബ്സൈറ്റിലൂടെയും സ്വന്തമാക്കാം.





