Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണത്തിൽ കുറവ്

മുംബൈ: മെയില്‍ പുതുതായി 9.4 ലക്ഷം എസ്‌ഐപി അക്കൗണ്ടുകള്‍ തുറന്നു. പുതുതായി തുറന്ന അക്കൗണ്ടുകളും ക്ലോസ്‌ ചെയ്‌ത അക്കൗണ്ടുകളും തമ്മില്‍ തട്ടികിഴിച്ചതിനു ശേഷമുള്ള സംഖ്യയാണിത്‌. മൊത്തം 19.7 ലക്ഷം അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ 10.3 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ്‌ ചെയ്‌തു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടയില്‍ മെയില്‍ തുറന്നത്‌ ഏറ്റവും കുറഞ്ഞ എണ്ണം അക്കൗണ്ടുകളാണ്‌. ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ്‌ പുതിയ അക്കൗണ്ടുകളുടെ എണ്ണം കുറയാന്‍ കാരണമായത്‌.
മൊത്തം എസ്‌ഐപി അക്കൗണ്ടുകള്‍ ഇതോടെ 5.48 കോടിയായി. ശരാശരി എസ്‌ഐപി അക്കൗണ്ടുകളുടെ മൂല്യം ഒരു ലക്ഷം രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത്‌ 1.2 ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ പോര്‍ട്‌ഫോളിയോയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തുന്നത്‌ മെയിലാണ്‌.
എസ്‌ഐപി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ മൂല്യം 5.6 ലക്ഷം കോടി രൂപയാണ്‌. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആസ്‌തിയുടെ മൂല്യത്തില്‍ 21 ശതമാനം വളര്‍ച്ചയാണുണ്ടായത്‌. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട്‌ വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 37.2 ലക്ഷം കോടി രൂപയാണ്‌.
കഴിഞ്ഞ 12 മാസ കാലയളവില്‍ എസ്‌ഐപികളില്‍ 1.1 ലക്ഷം കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. കഴിഞ്ഞ ഒന്‍പതു മാസമായി പ്രതിമാസ എസ്‌ഐപി നിക്ഷേപം 10,000 കോടിയിലേറെ രൂപയാണ്‌.

X
Top