എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

12,000 കോടി രൂപ സമാഹരിക്കാൻ എൻടിപിസിക്ക് അനുമതി

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് എൻടിപിസിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. ചൊവ്വാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ ആവശ്യമായ ഭൂരിപക്ഷത്തോടെയാണ് നിർദിഷ്ട പ്രമേയം പാസാക്കിയത്.

കമ്പനി ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി (12-ൽ കൂടാത്ത) ധന സമാഹരണം നടത്താനാണ് പദ്ധതിയിടുന്നത്. സമാഹരിക്കുന്ന ഫണ്ട് മൂലധന ചെലവുകൾക്കും പ്രവർത്തന മൂലധനത്തിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും. കമ്പനി കപ്പാസിറ്റി എക്സ്പാൻഷൻ മോഡിൽ ആയതിനാൽ മൂലധനച്ചെലവിന്റെ വലിയൊരു ഭാഗം കടത്തിൽ നിന്നാണ് ഫണ്ട് ചെയ്യേണ്ടത്.

ധനസമാഹരണ നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി ലിമിറ്റഡ്.

X
Top