എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് എൻടിപിസി

കൊച്ചി: കായംകുളത്ത് 92 മെഗാവാട്ട് ശേഷിയുള്ള കായംകുളം ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുടെ 35 മെഗാവാട്ട് ശേഷിയുടെ അവസാന ഭാഗത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി വെള്ളിയാഴ്ച അറിയിച്ചു. കായംകുളം ഫ്ലോട്ടിംഗ് സോളാർ പിവി പ്രോജക്റ്റ് ജൂൺ 24 ന് 00:00 മണിക്കൂർ മുതൽ വാണിജ്യ പ്രവർത്തനത്തിൽ ആരംഭിച്ചതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

ഇതോടെ എൻടിപിസിയുടെ ഏകികൃത സ്ഥാപിത വാണിജ്യശേഷി 54749.20 മെഗാവാട്ടും ഗ്രൂപ്പ് സ്ഥാപിത വാണിജ്യശേഷി 69114.20 മെഗാവാട്ടുമായി ഉയർന്നു. വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള എൻടിപിസി രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദകനാണ്. വെള്ളിയാഴ്ച എൻടിപിസിയുടെ ഓഹരികൾ നേരിയ നേട്ടത്തിൽ 136.75 രൂപയിലെത്തി.

X
Top