
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ & ഓപ്ഷന്‍ (എഫ് & ഒ) വ്യാപാരികള്‍ക്ക് ‘ഡു നോട്ട് എക്‌സര്‍സൈസ്’ (ഡിഎന്‍ഇ) സൗകര്യം 2023 മാര്‍ച്ച് 30 മുതല്‍ ലഭ്യമാകില്ല. അതുകൊണ്ടുതന്നെ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിക്ഷേപകര്‍ മുന്‍കരുതല്‍ കൈക്കൊള്ളേണ്ടിവരും. രാമനവമി ഉത്സവം പ്രമാണിച്ച് മാര്‍ച്ച് 30 സ്റ്റോക്ക് മാര്‍ക്കറ്റ് അവധിയാണ്.
അതിനാല്‍ ഈ മാസം 2023 മാര്‍ച്ച് 29 ന് ഡിഎന്‍ഇ സൗകര്യം അവസാനിക്കും, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അറിയിക്കുന്നു. അടുത്ത മാസം മുതല്‍ സ്റ്റോക്ക് ഓപ്ഷന്‍ വ്യാപാരികള്‍ക്ക് ഡിഎന്‍ഇ സൗകര്യം ലഭ്യമാകില്ല. ഇന്‍ഡക്‌സ് ഓപ്ഷന്‍ വ്യാപാരികള്‍ക്ക് എന്നാല്‍ സൗകര്യം തുടര്‍ന്നും ലഭ്യമാകും.
ഓട്ടോ സ്‌ക്വയര്‍ സൗകര്യം അവസാനിക്കുന്നതിനാല്‍ നടപടി ഓപ്ഷന്‍ ട്രേഡ് അളവ് കുറയ്ക്കുമെന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു. സെറ്റില്‍മെന്റ് ക്യാഷ് ഡെലിവറി വിഭാഗത്തിലേക്ക് പോകും.അവിടെ ഒരു ഓപ്ഷന്‍ വ്യാപാരി ഡെലിവറി എടുക്കുന്നതിന് ആവശ്യമായ മാര്‍ജിന്‍ നല്‍കേണ്ടതുണ്ട്.
മാര്‍ജിന്‍ വളരെ ഉയര്‍ന്നതായിരിക്കും. ഡീമാറ്റ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും ഇല്ലാതെ പോയാല്‍ പലിശയും പിഴയും നല്‍കേണ്ടിയും വരും. അതേസമയം എന്‍എഇ നടപടി ഉയര്‍ന്ന റിസ്‌ക്ക് എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ്.
മാത്രമല്ല പണ വ്യാപാരം വര്‍ദ്ധിപ്പിക്കും. ഇത് കുറഞ്ഞ നഷ്ടസാധ്യത ആവശ്യപ്പെടുന്ന വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും നല്ലതാണ്.





