
ന്യൂഡല്‍ഹി: ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ മുഖം, വിരലടയാളം എന്നിവ ഉപയോഗിച്ച് സ്ഥിരീകരിക്കുന്ന സംവിധാനം ഒക്ടോബര്‍ 8 മുതല്‍ നടപ്പിലാകും. ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക്ക് ഡാറ്റ ഉപയോഗിച്ചാണ് പ്രാമാണീകരണം നടത്തുക.
പേയ്മെന്റ് പ്രാമാണീകരണത്തിന് സംഖ്യാപിന്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ നിന്നുള്ള മാറ്റമാണിത്. ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), എന്‍പിസിഐയോട് (നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ബയോമെടിക്ക് സംവിധാനങ്ങളേര്‍പ്പെടുത്താന്‍ തീരുമാനമായത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ പുതിയ ബയോമെടിക്ക് സംവിധാനം എന്‍പിസിഐ പ്രദര്‍ശിപ്പിക്കുന്നുണ്ട്.