ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഭീം ആപ്പിനെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി എൻപിസിഐ

മുംബൈ: നാഷണല്‍ പേമെന്റ് കോർപ്പറേഷന്റെ സ്വന്തം യുപിഐ ആപ്പായ ‘ഭീമി’ന് (ഭാരത് ഇന്റർഫേസ് ഫോർ മണി) പ്രചാരം കൂട്ടാൻ പദ്ധതിയൊരുക്കുന്നു. നിലവില്‍ ഇടപാടുകള്‍ക്ക് ആനുകൂല്യമെന്ന നിലയില്‍ ചെറിയ തുക കാഷ് ബാക്ക് നല്‍കിവരുന്നുണ്ട്.

ഇതു വിപുലമാക്കുന്നതിനാണ് ആലോചന. ഭീം ആപ്പിന്റെ യൂസർ ഇന്റർഫേസ് പരിഷ്കരിക്കുകയും എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്നതാക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് പ്രിയമേറിവരികയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇടപാടുകളുടെ എണ്ണം ഇരട്ടിയായതായാണ് കണക്ക്.

രണ്ടുവർഷത്തോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന ആപ്പാണിത്. 2022 ജനുവരിക്കും 2024 ജൂണിനും ഇടയില്‍ മാസം ശരാശരി 2.5 കോടി ഇടപാടുകള്‍മാത്രമാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയില്‍ 3.38 കോടി ഇടപാടുകള്‍ നടന്നു.

അതിനുശേഷം ഇടപാടുകളില്‍ വലിയ കുതിപ്പുണ്ടായി. മേയിലിത് 6.46 കോടിയായി. ജൂണില്‍ ഏഴു കോടി കടന്നു. ജനുവരിയെ അപേക്ഷിച്ച്‌ ഇരട്ടിയിലധികമാണിത്.

ഈ സാമ്പത്തികവർഷം ഭീം ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി 150 മുതല്‍ 200 കോടി രൂപവരെ ചെലവിടാനാണ് എൻസിപിഐ നീക്കിവെച്ചിട്ടുള്ളതെന്നാണ് സൂചനകള്‍.

X
Top