അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുപിഐയില്‍ ബയോമെട്രിക്ക്‌ ഓതന്റിക്കേഷന്‍ ആരംഭിച്ച് എന്‍പിസിഐ

ന്യൂഡല്‍ഹി: നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ചൊവ്വാഴ്ച അതിന്റെ മുന്‍നിര ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസിനെ (യുപിഐ) കേന്ദ്രീകരിച്ച് നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതില്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് പ്രാമാണീകരണവും ബിസിനസ് കറസ്പോണ്ടന്റുകള്‍ നടത്തുന്ന ക്യാഷ് പോയിന്റുകളില്‍ മൈക്രോ എടിഎമ്മുകള്‍ വഴി  പണം പിന്‍വലിക്കാനുള്ള മോഡും ഉള്‍പ്പെടുന്നു.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് (ഡിഎഫ്എസ്) സെക്രട്ടറി എം നാഗരാജു മിക്ക ഉല്‍പ്പന്നങ്ങളും വാര്‍ഷിക ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ പുറത്തിറക്കി.

യുപിഐ പിന്‍ നല്‍കുന്നതിന് പകരമായി ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ മുഖം എന്നിവ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ പുതിയ സംവിധാനം അനുവദിക്കും.  ഫേസ് അണ്‍ലോക്ക് പോലുള്ള സ്മാര്‍ട്ട്ഫോണ്‍ സുരക്ഷാ ഓപ്ഷനുകളിലൂടെ നേരിട്ട് യുപിഐ പേയ്മെന്റുകള്‍ നടത്താം. ഇത് പിന്നിന് പകരം ഓണ്‍-ഡിവൈസ് പ്രാമാണീകരണം പ്രാപ്തമാക്കുന്നു. തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ സംവിധാനം ലഭ്യമാകുക.

കൂടാതെ ആഗോള പേയ്മെന്റ് ഭീമനായ പേപാല്‍, എന്‍പിസിഐ വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.2025-ല്‍ ആരംഭിക്കുന്ന പേപാല്‍ വേള്‍ഡില്‍ യുപിഐ സംയോജിപ്പിക്കുന്നതിനാണിത്. ഇതോടെ ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കാന്‍ എന്‍പിസിഐയ്ക്കാകും. കൂടാതെ പേപാല്‍ വേള്‍ഡില്‍ ഇന്ത്യയ്ക്കാര്‍ക്ക് രൂപയില്‍ വിദേശ പേയ്‌മെന്റുകള്‍ നടത്താം.

 ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്കും മള്‍ട്ടി-സിഗ്‌നേച്ചറി അക്കൗണ്ട് ഉടമകള്‍ക്കും യുപിഐ അനുവദിക്കുന്ന ഒരു സംരംഭവും പുറത്തിറങ്ങിയവയില്‍ ഉള്‍പ്പെടുന്നു. യുപിഐ ലൈറ്റ് വഴി ധരിക്കാവുന്ന ഗ്ലാസുകള്‍ ഉപയോഗിച്ചുള്ള ചെറിയ മൂല്യ ഇടപാടുകളും ഭാരത് കണക്റ്റിലെ ഫോറെക്‌സും എന്‍പിസിഐ ആരംഭിച്ചു.

X
Top