
ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കുള്ള പ്രധാനമന്ത്രി മുദ്രയോജന (പിഎംഎംവൈ)യുടെ കീഴില്‍ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) വര്‍ദ്ധിച്ചു. കുടിശ്ശികയ്‌ക്കെതിരായ എന്‍പിഎ മാര്‍ച്ച് 2025 വരെ 9.81 ശതമാനമാണ്.
മാര്‍ച്ച് 2018 ല്‍ 5.47 ശതമാനമായ സ്ഥാനത്താണിത്. അതേസമയം വിതരണം ചെയ്ത മൊത്തം വായ്പകള്‍ക്കെതിരെയുള്ള എന്‍പിഎ 2.19 ശതമാനമായി കുറഞ്ഞിട്ടുണ്ടന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. മാര്‍ച്ച് 2018 ല്‍ ഇത് 2.71 ശതമാനമായിരുന്നു.
പിഎംഎംവൈയ്ക്ക് കീഴിലെ എന്‍പിഎ, ശരാശരി എംഎസ്എംഇ എന്‍പിഎ നിരക്കായ 3.6 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ കൂടുതലാണ്. പദ്ധതിയ്ക്ക് കീഴില്‍ ഗ്രാമീണ സംരഭകര്‍ക്ക് പണയ രഹിത വായ്പകള്‍ നല്‍കുന്നതിനാലാണിത്.
സ്വര്‍ണ്ണാഭരണങ്ങള്‍ക്കെതിരായ വായ്പകള്‍ 2024 ഡിസംബറില്‍ തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 71.3 ശതമാനം ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.