ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

യുപിഐ ഇടപാടുകളിൽ ഇനി ആൽഫാന്യൂമെറിക് ഐഡികൾ മാത്രം

യുപിഐ ഉപയോഗിക്കുന്നവർക്ക് വേണ്ടി പുതിയ സർക്കുലർ പുറത്തിറത്തി എൻ.പി.സി.ഐ (നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ).

ഫെബ്രുവരി 1 മുതൽ യു.പി.ഐ ഇടപാടുകളിൽ നിന്ന് പ്രത്യേക പ്രതീകങ്ങൾ ഒഴിവാക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ ഇടപാട് ഐ.ഡികളിൽ ആൽഫാന്യൂമെറിക് മാത്രമായിരിക്കും.

ആൽഫാന്യൂമെറിക് ഐഡികൾ
ജനുവരി 9-ലെ പ്രത്യേക സർക്കുലറിൽ യു.പി.ഐ ഇക്കോസിസ്റ്റം പ്ലെയറുകളോട് യുപിഐ ഇടപാട് ഐഡികളിൽ ആൽഫാന്യൂമെറിക് പ്രതീകങ്ങൾ മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് യു.പി.ഐയുടെ സാങ്കേതിക സവിശേഷതകൾ മികവുറ്റതാക്കുവാൻ വേണ്ടിയാണ്.

എൻ.പി.സി.ഐ ചൂണ്ടിക്കാണിച്ച ഈ പ്രശ്നത്തിന് ഏറെക്കുറേ പരിഹാരമായിട്ടുണ്ട്, എങ്കിലും പൂർണമായും പ്രശ്നം പരിഹരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ യുപിഐ ഇടപാട് ഐഡിയിൽ മറ്റു പ്രതീകങ്ങളൊന്നും വേണ്ടെന്ന തീരുമാനം ശക്തമാക്കിയിരിക്കുന്നു.

പ്രത്യേക പ്രതീകങ്ങൾ അടങ്ങിയ ഐ.ഡിയുള്ള ഏത് ഇടപാടും കേന്ദ്ര സംവിധാനം നിരസിക്കും.
എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.

ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ യുപിഐ വഴിയുള്ള പേയ്‌മെൻ്റ് സംവിധാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ വേഗത്തിലാണ് മുന്നേറുന്നത്. അതായത് രാജ്യത്തെ ഭൂരിഭാഗം ആളുകളും യു.പി.ഐ വഴിയാണ് പണമിടപാടുകൾ നടത്തുന്നത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം 2024 ഡിസംബറിൽ യുപിഐ ഇടപാടുകൾ 16.73 ബില്യൺ എന്ന റെക്കോർഡിലെത്തിയിരുന്നു. ഇത് നവംബറിലെ കണക്ക് പ്രാകരം എട്ട് ശതമാനം കൂടുതലാണ്. നവംബറിൽ യു.പി.ഐ ഇടപാടുകളുടെ കണക്ക് 15.48 ബില്യണായിരുന്നു.

X
Top