ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

11 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് ഓഹരി തിരിച്ചുവാങ്ങാന്‍ നോവാര്‍ട്ടിസ്

ന്യൂഡല്‍ഹി: 10 ബില്യണ്‍ സ്വിസ് ഫ്രാങ്കുകള്‍ (10.90 ബില്യണ്‍ ഡോളര്‍) വരെ ചിലവഴിച്ച് ഓഹരി തിരിച്ചുവാങ്ങലിന് നോവാര്‍ട്ടിസ് ഒരുങ്ങുന്നു.

മാര്‍ച്ച് 7ന് നടന്ന അവസാന വാര്‍ഷിക പൊതുയോഗം മുതല്‍ 2026 ലെ എജിഎം വരെയുള്ള കാലയളവിലാണ് ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കുക. സ്റ്റോക്കിന്റെ പരമാവധി 10% ബൈബാക്ക് നടത്തും.

6.5 ബില്യണ്‍ ഫ്രാങ്കുകളുടെ ബൈബാക്കുകള്‍ക്ക് എജിഎം അഗീകാരം നല്‍കി. പിന്നീട് മൊത്തം തുക 10.90 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി.

2020 മാര്‍ച്ചിനും 2023 മാര്‍ച്ച് 10 നും ഇടയിലുള്ള കാലയളവില്‍ നോവാര്‍ട്ടിസ് അതിന്റെ 213 ദശലക്ഷം ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു.

മൊത്തം മൂലധനത്തിന്റെ 8.9% ആണ് ഇത്. ഒരു സ്വിസ് കമ്പനിയാണ് നൊവാറിട്ടിസ്.

X
Top