ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

വിദേശകറന്‍സിയില്‍ ബോണ്ടുകളിറക്കാന്‍ പദ്ധതിയില്ലെന്ന് സാമ്പത്തിക സെക്രട്ടറി

ന്യൂഡല്‍ഹി: വിദേശകറന്‍സിയില്‍ സോവറിന്‍ ബോണ്ടുകളിറക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍ പറഞ്ഞു. അത്തരം ബോണ്ടുകള്‍ക്ക് ഗുണങ്ങളുണ്ടെങ്കിലും അത്രതന്നെ അപകട സാധ്യതയുമുണ്ട്.

ആത്മനിര്‍ഭരത, പരമാധികാരം എന്നിവയ്ക്കുള്ള വെല്ലുവിളി, ഇന്ത്യ അടിസ്ഥാനമാക്കിയല്ലാത്ത അപകടസാധ്യത എന്നിവയാണ് പ്രധാന നെഗറ്റീവ് ഇഫക്റ്റുകള്‍. ഇത്തരത്തില്‍ ധാരാളം അനുഭവങ്ങള്‍ ലോകമെമ്പാടുമുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ സെന്‍ട്രല്‍ ബാങ്ക് പണം പോലും ഒരു വിദേശ രാജ്യത്തിന് തടയാന്‍ കഴിയും.

അസ്ഥിരമായ ലോകത്ത്. അതിനുള്ള സാധ്യത കൂടുതലുമാണ്. 2019-20 ബജറ്റിലാണ് വിദേശ കറന്‍സിയില്‍ ഇന്ത്യന്‍ ബോണ്ടെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നത്. ആ വര്‍ഷത്തെ കടമെടുപ്പിന്റെ 10 ശതമാനം ഇത്തരത്തിലായിരിക്കുമെന്ന് അന്നതെത് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര പറഞ്ഞു.

എന്നാല്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും മറ്റ് സാമ്പത്തിക വിദഗ്ധരും എതിര്‍ത്തതോടെ പെട്ടെന്ന് തന്നെ ആശയത്തിന് അന്ത്യമായി.

X
Top