
ന്യൂഡൽഹി: മിനിമം ബാലൻസില്ലാത്തതിന് പിഴ ഈടാക്കുന്നത് ഒഴിവാക്കി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇനി മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് വെക്കാത്തതിന് പിഴയിടാക്കില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു.
കൂടുതൽ ആളുകളെ ഫിനാൻഷ്യൽ സംവിധാനത്തിൽ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തീരുമാനമെന്ന് പി.എൻ.ബി അറിയിച്ചു.
ജൂലൈ ഒന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വന്നെന്നും പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. സ്ത്രീകൾ, കർഷകർ, കുറഞ്ഞ വരുമാനമുള്ളവർ എന്നിവരെ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും പി.എൻ.ബി അറിയിച്ചു.
ബാങ്കിങ്ങിൽ എല്ലാവരേയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് പി.എൻ.ബി എം.ഡി അശോക് ചന്ദ്ര പറഞ്ഞു. ധനകാര്യസമ്മർദം ആളുകളിൽ കുറക്കുന്നതിന് പുതിയ തീരുമാനം സഹായകമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കാനറ ബാങ്കും മിനിമം ബാലൻസ് ചാർജ് ഒഴിവാക്കിയിരുന്നു. കാനറ ബാങ്കാണ് മിനിമം ബാലനസ് ചാർജ് ഒഴിവാക്കിയ പ്രധാനപ്പെട്ട പൊതുമേഖല ബാങ്ക്.
കൂടുതൽ ആളുകളെ ബാങ്കിങ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കനറാ ബാങ്കും വിദശീകരിച്ചിരുന്നു.