ന്യൂഡൽഹി: എൻഎംഡിസി യുടെ ഇരുമ്പയിര് ഉൽപ്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് 2023ൽ ഉത്പാദനം 18 ശതമാനം വർധിച്ചതായി കമ്പനി രേഖപ്പെടുത്തി.
ഇതിനു പുറമെ ലംപ് ഇരുമ്പയിരിന്റെയും ഫൈൻ ഇരുമ്പയിരിന്റെയും വില ഉയർത്തിയതായും കേന്ദ്ര പൊതുമേഖലാ സ്ഥാപനം അറിയിച്ചു. വാർത്തകളെ തുടർന്ന് എൻഎംഡിസി ഓഹരികൾ നാല് ശതമാനത്തോളം നേട്ടമുണ്ടാക്കി.
ലംപ് ഇരുമ്പയിരിന്റെ വില ടണ്ണിന് 200-250 രൂപ വർധിപ്പിച്ച് 5,600 രൂപയായും ഫൈൻ ഇരുമ്പയിരിന്റെ വില ടണ്ണിന് 250 രൂപ വർധിപ്പിച്ച് 4,910 രൂപയായും കമ്പനി ഉയർത്തി.
“റോയൽറ്റി, ഡിഎംഎഫ്, എൻഎംഇടി എന്നിവ വിലകളിൽ ഉള്‍പെടുത്തിയതായും സെസ്, ഫോറസ്റ്റ് പെർമിറ്റ് ഫീ, ട്രാൻസിറ്റ് ഫീ, ജിഎസ്ടി, പരിസ്ഥിതി സെസ്, ഇൻഫ്രാസ്ട്രക്ചർ സെസ്, മറ്റ് നികുതികൾ ഒഴിവാക്കിയതായി” എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി.
2023-ലെ കമ്പനിയുടെ മൊത്തത്തിലുള്ള ഉൽപ്പാദനം 31.79 എംടി ആയി ഉയർന്നു, 2022-ൽ ഇത് 26.93 എംടി ആയിരുന്നു.
ഏകദേശം 18 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. ഈ കാലയളവിൽ കമ്പനി 31.97 മെട്രിക് ടൺ ഇരുമ്പയിരിന്റെ വിപണയാണ് നടത്തിയത്. മുൻ വർഷമിത്തെ 25.8 മെട്രിക് ടണ്ണിൽ നിന്നും 23.9 ശതമാനം ഉയർന്നതാണിത്.
ഉല്പാദന വർദ്ധനവ്
2024 സാമ്പത്തിക വർഷത്തിൽ 46 മെട്രിക് ടൺ ഇരുമ്പയിര് ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് എൻഎംഡിസിയെന്ന് മോത്തിലാൽ ഓസ്വാൾ പറഞ്ഞു.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഉൽപ്പാദനം 17 ശതമാനം ഉയർന്ന് 27.3 മെട്രിക് ടൺ ആയി രേഖപെടുത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ, എൻഎംഡിസി 50 മെട്രിക് ടൺ ഉത്പാദനം മറികടക്കാൻ സാധ്യതയുണ്ടെന്നും മോത്തിലാൽ ഓസ്വാൾ കൂട്ടിച്ചേർത്തു.
മെച്ചപ്പെടുത്തിയ ശേഷിയും ശക്തമായ ആഭ്യന്തര ഡിമാൻഡുമാണ് ഉൽപ്പാദന അളവിലെ വർധനയ്ക്ക് കാരണമാവുന്നത്.
എൻഎംഡിസി നിരവധി ശേഷി വിപുലീകരണ പദ്ധതികളിൽ നിക്ഷേപം നടത്തി വരുകയാണ്, ഇത് 2026-27 സാമ്പത്തിക വർഷത്തോടെ 51.8 എംടി-ൽ നിന്ന് 67 എംടി ആയും സാമ്പത്തിക വർഷം 28-30ഇ-ഓടെ 100 എംടി ആയും വർധിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് ബ്രോക്കറേജ് സ്ഥാപനം അറിയിച്ചത്.