പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ടെസ്‌ലയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്കരി

ലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്ലയുടെ ഇന്ത്യ പ്രവേശനം സംബന്ധിച്ച ഊഹാപോഹങ്ങള് ഇപ്പോഴും നിലനില്ക്കുകയാണ്. ഈ സഹാചര്യത്തില് ഇന്ത്യയിലേക്ക് ടെസ്ലയെ വീണ്ടും ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി.

എന്നാല്, ചില ഉപാധികളോടെയാണ് അദ്ദേഹം ടെസ്ലയോട് ഇന്ത്യയില് വാഹനങ്ങള് എത്തിക്കാന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിന് നിര്മിക്കുന്ന വാഹനങ്ങളായിരിക്കണം ഇന്ത്യയില് വില്ക്കേണ്ടത് എന്നാണ് ഇതില് പ്രധാനപ്പെട്ടത്.

ഇന്ത്യയിലേക്ക് ടെസ്ലയ്ക്കുള്ള ക്ഷണം ഇപ്പോഴും നിലനില്ക്കുകയാണ്. എന്നാല്, രാജ്യത്തെ ഇളവുകളും മറ്റും ഉറപ്പാക്കുന്നതിന് ഇന്ത്യയില് നിര്മിക്കുന്ന വാഹനങ്ങളായിരിക്കണം ഇവിടെ വില്ക്കേണ്ടതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

എല്ലാ വാഹന നിര്മാതാക്കള്ക്കും പ്രവര്ത്തിക്കാന് സാധിക്കുന്ന വലിയ വിപണിയാണ് ഇന്ത്യ. എന്നാല്, ഈ രാജ്യം നല്കുന്ന ആനുകൂല്യങ്ങള് ലഭിക്കുന്നതിന് ഇവിടെ തന്നെ അവര് നിര്മാണ യൂണിറ്റും ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ചൈനയില് നിര്മിക്കുന്ന വാഹനങ്ങള് ഇന്ത്യയില് വില്ക്കാനാണ് ടെസ്ലയുടെ പദ്ധതിയെങ്കില് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

പ്രദേശികമായുള്ള ഉത്പാദനം ഉറപ്പാക്കുന്നതിനായി സര്ക്കാര് നല്കുന്ന സുപ്രധാന നിര്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയില് അധിഷ്ഠിതമായ വാഹന നിര്മാതാക്കളെ ആകര്ഷിക്കുകയെന്ന നിലപാടിന്റെ ഭാഗമായാണ് പ്രദേശികമായി വാഹനങ്ങള് നിര്മിക്കാന് സര്ക്കാര് ആവശ്യപ്പെടുന്നതെന്നാണ് വിലയിരുത്തലുകള്.

പ്രദേശികമായി വാഹനങ്ങള് നിര്മിക്കാന് സന്നദ്ധമായ കമ്പനികള്ക്ക് പ്രാഥമിക ഘട്ടത്തില് ഇറക്കുമതി തീരുവയില് കാര്യമായ കുറവ് നല്കുന്നതും സര്ക്കാര് പദ്ധതികളില് ഉണ്ടെന്നാണ് സൂചന.

അതേസമയം, ഈ നിര്മാതാക്കള് ഇന്ത്യയില് പ്രവര്ത്തനം ആരംഭിക്കണം, കൂടുതല് പാര്ട്സുകള് പ്രദേശികമായി വികസിപ്പിക്കണം തുടങ്ങിയ ഉപാധികളോടെ ആയിരിക്കും ഇളവുകള് നല്കുക. ഈ നിര്ദേശങ്ങളില് വീഴ്ച വരുത്താതിരിക്കുന്നതിന് ബാങ്ക് ഗ്യാരന്റി ഉള്പ്പെടെയുള്ളവയും ആവശ്യപ്പെടുമെന്നും റിപ്പോര്ട്ടുണ്ട്.

ഇന്ത്യന് നിരത്തുകള്ക്ക് ഇണങ്ങുന്ന വാഹനങ്ങള് ഇന്ത്യയില് നിര്മിക്കുമെന്ന നിലപാട് ടെസ്ല സ്വീകരിച്ചുവെന്ന് മുമ്പ് റിപ്പോര്ട്ടുകള് വന്നിരുന്നു. ഇന്ത്യയില് ടെസ്ലയുടെ വാഹന നിര്മാണ പ്ലാന്റ് ഒരുക്കുന്നതിനായി കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി ടെസ്ലയുടെ പ്രതിനിധികള് ചര്ച്ചയും നടത്തിയിരുന്നു.

പ്രതിവര്ഷം അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള് നിര്മിക്കാന് ശേഷിയുള്ള പ്ലാന്റായിരിക്കും ടെസ്ല നിര്മിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top