
മുംബൈ: മികച്ച ഒന്നാംപാദ ജിഡിപി വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച തുടക്കത്തില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 330.87 പോയിന്റ് അഥവാ 0.41 ശതമാനം ഉയര്‍ന്ന് 80140.52 ലെവലിലും നിഫ്റ്റി 99.30 പോയിന്റ് അഥവാ 0.41 ശതമാനം ഉയര്‍ന്ന് 24526.15 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
2175 ഓഹരികള്‍ മുന്നേറിയപ്പോള്‍ 793 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 150 ഓഹരി വിലകളില്‍ മാറ്റമില്ല.
ഐടി, ബാങ്കിംഗ് ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളിലും പോസിറ്റീവ് പ്രവണത ദൃശ്യമാകുന്നു.
ടെക്ക് മഹീന്ദ്ര, ടിസിഎസ്, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍. അതേസമയം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലായി.