അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നിര്‍ദ്ദിഷ്ട ജിഎസ്ടി പരിഷ്‌ക്കരണം: നിഫ്റ്റി, സെന്‍സെക്‌സ് നേട്ടത്തില്‍

മുംബൈ: നിര്‍ദ്ദിഷ്ട ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണവും എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതും തിങ്കളാഴ്ച ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് 1056.69 പോയിന്റ് അഥവാ 1.31 ശതമാനം ഉയര്‍ന്ന് 81654.35 ലെവലിലും നിഫ്റ്റി 352.15 പോയിന്റ് അഥവാ 1.43 ശതമാനം ഉയര്‍ന്ന് 24983.45 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

വാഹനങ്ങളുടെ ജിഎസ്ടി കുറച്ചേയ്ക്കുമെന്നുള്ള വാര്‍ത്ത നിഫ്റ്റി ഓട്ടോയെ 3.6 ശതമാനം ഉയര്‍ത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.7 ശതമാനവും നിഫ്റ്റി ബാങ്ക് 1.2 ശതമാനവും സ്വകാര്യ ബാങ്ക് 1.4 ശതമാനവും ലോഹം,ഇന്‍ഫ്ര, പൊതുമേഖല ബാങ്ക്, എനര്‍ജി എന്നിവ നേരിയ തോതിലും ഉയര്‍ന്നു. എഫ്എംസിജി, റിയാലിറ്റി മേഖലകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ഐടി, ഫാര്‍മ എന്നിവ ഇടിഞ്ഞു.

ഓഹരികളില്‍ ഹീറോ മോട്ടോ കോര്‍പ്പ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എംആന്റ്എം, ടാറ്റ മോട്ടോഴ്‌സ് എന്നിവ 8 ശതമാനത്തിലധികം ഉയര്‍ന്നു. അതേസമയം അസ്്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 2.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

X
Top