ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപ

മാറ്റമില്ലാതെ നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: കനത്ത ഇടിവിന് ശേഷം ചൊവ്വാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 24.60 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 80915.62 ലെവലിലും നിഫ്റ്റി 21.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 24702.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1846 ഓഹരികള്‍ മുന്നേറുമ്പോള്‍ 1181 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 144 ഓഹരികളില്‍ മാറ്റമില്ല. ജിയോ ഫൈനാന്‍ഷ്യല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ശ്രീരാം ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.

ഭാരത് ഇലക്ട്രോണിക്‌സ്, എറ്റേര്‍ണല്‍, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, വിപ്രോ, ടിസിഎസ് എന്നിവ കനത്ത ഇടിവ് നേരിട്ടു. മേഖല സൂചികകളില്‍ ലോഹം, റിയാലിറ്റി, ഓയില്‍ ആന്റ് ഗ്യാസ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ഐടി കനത്ത വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ്.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

X
Top