
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചത് ഓഹരി വിപണിയെ ബാധിച്ചേയ്ക്കും. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മൂന്നാം ദിവസവും ഇടിവ് നേരിടാനുള്ള സാധ്യതയേറി.
നിഫ്റ്റി പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ ആയതിനാല്‍ ദൗര്ബല്യം വ്യക്തമാണ്. അനലിസ്റ്റുകള്‍ കരുതുന്നത് സൂചിക 24473 ല്‍ പിന്തുണയും 24700 ലെവലില്‍ പ്രതിരോധവും നേരിടുമെന്നാണ്.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,64524,67724,727
സപ്പോര്‍ട്ട്: 24,54424,513 24,463
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,52655,60455,731
സപ്പോര്‍ട്ട്: 55,27355,19455,068
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2.11 ശതമാനം ഉയര്‍ന്ന് 11.96 നിരക്കിലെത്തി. ഇതോടെ ബുള്ളുകള്‍ കൂടുതല്‍ ജാഗരൂകരാകും.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അദാനി എനര്‍ജി സൊല്യൂഷന്‍സ്
എന്‍ടിപിസി
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷൂറന്‍സ്
ഇന്‍ഫോസിസ്
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
നൗക്കരി
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
പവര്‍ ഗ്രിഡ്
ആക്‌സിസ് ബാങ്ക്