
മുംബൈ: ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റി50 യും ചൊവ്വാഴ്ച മന്ദഗതിയിലായപ്പോള്‍ റെക്കോര്‍ഡ് ഉയരം കീഴടക്കി നിഫ്റ്റി മിഡ്ക്യാപ് 100 ശ്രദ്ധാകേന്ദമായി. 0.4 ശതമാനം ഉയര്‍ന്ന് 33695 ലെവലിലാണ് സൂചികയുള്ളത്.
കഴിഞ്ഞ ഏഴ് സെഷനുകളില്‍ മിഡ്ക്യാപ് സൂചിക 3.22 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് 28 മുതല്‍ നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക ഏകദേശം 14.6 ശതമാനമാണുയര്‍ന്നത്. സെന്‍സെക്സും നിഫ്റ്റിയും കൈവരിച്ച് നേട്ടം 10 ശതമാനം വീതം.
നിഫ്റ്റി സ്മോള്‍കാപ്പ് 100 സൂചിക 2022 ഡിസംബര്‍ 14 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 0.6 ശതമാനം മാത്രം അകലെയാണ്. 2022 ജനുവരി 17 ന് സൂചിക എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 11,980.75 ല്‍ എത്തി. പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളെ നിക്ഷേപകരുടെ ഇഷ്ട സങ്കേതമാക്കി മാറ്റിയത്.






