പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽ

ഡിസംബറോടെ നിഫ്റ്റി 19,000 ഭേദിക്കുമെന്ന് ആഷിക ഗ്ലോബലിലെ അമിത് ജെയ്ന്‍

ന്യൂഡല്‍ഹി: ഡിസംബറോടെ നിഫ്റ്റി 19,000 ഭേദിക്കുമെന്ന് വിലയിരുത്തല്‍. ആഷിക ഗ്ലോബലിലെ അമിത് ജെയ്‌നാണ് ഇക്കാര്യം പറഞ്ഞത്. പണപ്പെരുപ്പം 8.2 ശതമാനത്തില്‍ നിന്നും 7.7 ശതമാനമാക്കി കുറയ്ക്കാന്‍ യു.എസിനായി. ചരക്കുവിലകള്‍ 10 മുതല്‍ 20 ശതമാനം വരെ ഇടിവ് നേരിട്ടതിനെ തുടര്‍ന്നാണിത്.

ഇക്കാരണം കൊണ്ടുതന്നെ നിഫ്റ്റി സര്‍വകാല ഉയരം കീഴടക്കുകയും 19,000 ഭേദിക്കുകയും ചെയ്യും. നിലവിലെ മൂല്യനിര്‍ണ്ണയത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇതിനകം പലിശ നിരക്ക് അപകടസാധ്യത കുറച്ചിട്ടുണ്ട്. ബിഎഫ്എസ്‌ഐ ഡൊമെയ്‌നില്‍ 18 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജെയിന്‍, ഫാര്‍മ, ഐടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്.

നിഫ്റ്റിയുടെ കുതിപ്പില്‍ ഈ മേഖലകള്‍ താങ്ങാവും. രണ്ടാം പാദ കോര്‍പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നെന്നും പ്രതീക്ഷകള്‍ക്ക് മൂന്നാം പാദത്തില്‍ ഫലങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ആഷിക ഗ്ലോബല്‍ സഹസ്ഥാപകന്‍ പറഞ്ഞു. ഭൗ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് അയവ് വരുന്നതോടെ കയറ്റുമതി അധിഷ്ഠിത മേഖലകളില്‍ പുനരുജ്ജീവനം കണ്ടേക്കാം.

ഇത് മൊത്തം പ്രകടനത്തില്‍ പ്രതിഫലിക്കും. രൂപയുടെ മൂല്യമിടിവനെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണ് ജെയ്‌നിനുള്ളത്. ജിബിപി, യൂറോ, യെന്‍ എന്നിവയ്‌ക്കെതിരായ പ്രകടനം നിരീക്ഷിക്കുകയാണെങ്കില്‍-ആഗോള കറന്‍സി പുനഃക്രമീകരണത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍- രൂപയുടെ മൂല്യം ഉയരുകയാണ്. മറ്റു കറന്‍സികളെ അപേക്ഷിച്ച് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.

അതിനിയും തുടരും.

X
Top