ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

യുഎസ് താരിഫ് :നിഫ്റ്റി 50 മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍, സാങ്കേതിക സൂചകങ്ങള്‍ ബെയറിഷ് ട്രെന്റിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു

മുംബൈ: ഓഗസ്റ്റ് 8 ന് നിഫ്റ്റി 50 സൂചിക കുത്തനെ ഇടിഞ്ഞു, 233 പോയിന്റ് നഷ്ടപ്പെട്ട് മൂന്ന് മാസത്തെ താഴ്ന്ന നിലയിലാണ് സൂചിക ക്ലോസ് ചെയ്തത്. താരിഫ് ആശങ്കകളുടെ പശ്ചാത്തലത്തിലാണിത്.

സൂചിക ദുര്‍ബലമാണെന്നും പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണുള്ളതെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിലവില്‍ 100 ദിവസ എക്സ്പോണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന് (ഇഎംഎ) താഴെയാതിനാല്‍ ഇടിവ് ആസന്നമാണ്.

അടുത്ത സപ്പോര്‍ട്ട് ലെവലായ 24,200 ലിന് താഴെ (200 ദിവസ ഇഎംഎയ്ക്ക് താഴെ) യേക്ക് വന്നാല്‍ സൂചിക 50 ആഴ്ച ഇഎംഎ ലക്ഷ്യം വയ്്ക്കും. അതായത് ഏകദേശം 24,000 ലെവല്‍.

വീണ്ടെടുപ്പ് നടത്തുന്ന പക്ഷം 24,500 മാര്‍ക്കിനടുത്തായിരിക്കും പ്രതിരോധം. ബുള്ളുകള്‍ സജീവമാകാത്ത പക്ഷം ഈ ലെവല്‍ മറികടക്കുക പ്രയാസവുമാകും.

നിക്ഷേപകര്‍ ജാഗരൂകരാണ്. സാങ്കേതിക സൂചകങ്ങള്‍ ബെയറിഷ് ട്രെന്‍ഡിലേക്ക് വിരല്‍ ചൂണ്ടുന്നു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 4,523-24,582-24,677
സപ്പോര്‍ട്ട്: 24,334-24,276-24,181

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,473-55,649-55,935
സപ്പോര്‍ട്ട്: 54,902-54,726- 54,441

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2.95 ശതമാനം ഉയര്‍ന്ന് 12.03 ലെവലിലാണുള്ളത്. അതായത് ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളില്‍. ഇത് ബുള്ളുകള്‍ ജാഗരൂകരാണെന്ന് കാണിക്കുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാന്‍കൈന്‍ഡ് ഫാര്‍മ
കെപിഐടി ടെക്ക്്
ഡോ.റെഡ്ഡീസ്
കൊടക്ക് ബാങ്ക്
എച്ച്‌സിഎല്‍ ടെക്ക്
കോള്‍ഗേറ്റ് പാമോലീവ്
ഇന്‍ഫോസിസ്
ബ്രിട്ടാനിയ
ഇന്‍ഡസ് ടവര്‍
ഐസിഐസിഐ ബാങ്ക്

X
Top