ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രംവ്യാപാര ചര്‍ച്ച: യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുഇന്ത്യയില്‍ വില്‍ക്കുന്ന 99% മൈബൈല്‍ ഫോണും മെയ്ഡ് ഇൻ ഇന്ത്യതരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരം

419 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18100 ന് താഴെ

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും നഷ്ടത്തിലായി. സെന്‍സെക്‌സ് 419.85 പോയിന്റ് അഥവാ 0.69 ശതമാനം താഴ്ന്ന് 60613.70 ലെവലിലും നിഫ്റ്റി 128.80 പോയിന്റ് അഥവാ 0.71 ശതമാനം താഴ്ന്ന് 18,028.20 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൊത്തം 1231 ഓഹരികള്‍ മുന്നേറി.

2127 ഓഹരികള്‍ പിന്‍വലിഞ്ഞപ്പോള്‍ 127 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റന്‍ എന്നിവ നഷ്ടം നേരിട്ടവയില്‍ പെടുന്നു. ഹീറോ മോട്ടോകോര്‍പ്പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

എല്ലാ മേഖലകളും തകര്‍ച്ച വരിച്ചപ്പോള്‍ ലോഹം, വാഹനം, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ ഒരു ശതമാനമാണ് ദുര്‍ബലമായത്. ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ നിക്ഷേപകരും ജാഗരൂകരായെന്ന്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

യു.എസ് പണപ്പെരുപ്പ നിരക്ക് പുറത്തുവരുന്നതാണ് നിക്ഷേപകരെ അകറ്റുന്നത്. വ്യാഴാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയായിരിക്കും ഫെഡ് റിസര്‍വിന്റെ അടുത്ത നീക്കം. നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി ഡിസംബറിലാണ് ഇന് ഫെഡ് യോഗം നടക്കുക.

X
Top