
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 208.01 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 61773.78 ലെവലിലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 034 ശതമാനം താഴ്ന്ന് 18285.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1643 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1727 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
125 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഐടിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
മേഖലകളില്‍ മെറ്റല്‍ സൂചിക ഒരു ശതമാനവും ബാങ്ക് 0.5 ശതമാനവും ഫാര്‍മ സൂചിക ഒരു ശതമാനവും പവര്‍ സൂചിക 0.6 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.






