ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 313.02 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 82693.71 ലെവലിലും നിഫ്റ്റി 0.36 ശതമാനം ഉയര്‍ന്ന് 25330.25 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2311 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1655 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 164 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ കണ്‍സ്യൂമര്‍, എസ്ബിഐ, ബിഇഎല്‍, കൊട്ടക് മഹീന്ദ്ര,മാരുതി സുസുക്കി എന്നിവയാണ് മികച്ച നേട്ടവുമായി മുന്നില്‍.

എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ സ്റ്റീല്‍,ബജാജ് ഫിന്‍സര്‍വ്, ടൈറ്റന്‍,എസ്ബിഐ ലൈഫ് എന്നിവ ഇടിവ് നേരിട്ടു. മേഖലകളില്‍ എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,ടെലികോം ലോഹം എന്നിവ ഇടിഞ്ഞപ്പോള്‍ പൊതുമേഖല ബാങ്ക്, ഐടി,ഓയില്‍ ആന്റ് ഗ്യാസ്, എന്നിവ 0.5-2.6 ശതമാനം വരെ ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണുയര്‍ന്നത്.

X
Top