ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

നെക്‌സസ് സെലക്ട് ട്രസ്റ്റിന്റെ ആര്‍ഇഐടി ഐപിഒയ്ക്ക് സെബി അനുമതി

ന്യൂഡല്‍ഹി : റീട്ടെയില്‍ കേന്ദ്രീകൃത റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ (റിറ്റ്) നെക്‌സസ് സെലക്ട് ട്രസ്റ്റിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന റിറ്റാണ് നെക്‌സസ് സെലക്ട്. 4000 കോടി രൂപയുടെ ഐപിഒയില്‍ 1600 കോടി രൂപയുടെ ഫ്രഷ് ഇഷ്യവും 2400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.

കടബാധ്യത തീര്‍ക്കാനാണ് ഫ്രഷ് ഇഷ്യു തുക വിനിയോഗിക്കുക. മെയ് 15 ന് ലിസ്റ്റിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു. മൊത്തം 10 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 17 മാളുകള്‍, 354 താക്കോലുകളുള്ള രണ്ട് ഹോട്ടല്‍ ആസ്തികള്‍, 1.3 എംഎസ്എഫിന്റെ മൂന്ന് ഓഫീസ് ആസ്തികള്‍ എന്നിവ ആര്‍ഇഐടിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.

ഡല്‍ഹിയിലെ സാകേതില്‍ സ്ഥിതിചെയ്യുന്ന ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളും മറ്റ് മാളുകളുമുള്‍പ്പടെയാണിത്. ആസ്തികളുടെ ശരാശരി ലീസ് കാലാവധി 5.6 വര്‍ഷമാണ്.23,000 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും 3,600 കോടി രൂപയുടെ കടവുമുള്ള ആര്‍ഇഐടിക്ക് ഏറ്റെടുക്കലുകള്‍ നടത്താനും പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാനും ഏകദേശം 500 മില്യണ്‍ ഡോളര്‍ ഉണ്ടാകും.

X
Top