തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോകളാകുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്കി. ക്രിപ്റ്റോകറന്സികള് നിരോധിക്കണമെന്ന കാഴ്ചപ്പാടില് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിപ്റ്റോ കറന്സികള്ക്ക് അടിസ്ഥാനപരമായ മൂല്യമില്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് അത് അപകടമുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്.

ക്രിപ്റ്റോ കറന്സികള്ക്കെതിരെ തുടക്കം മുതലേ നിലപാട് എടുത്ത ആര്ബിഐ ഇപ്പോഴും അതില് നിന്ന് വ്യതിചലിച്ചിട്ടില്ല. ഒരു ദേശീയ മാധ്യമം നടത്തിയ ബിസിനസ് ഉച്ചകോടിയില് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള് വിശദീകരിച്ചത്.

കനത്ത ചാഞ്ചാട്ടത്തില് നിക്ഷേപകരുടെ സമ്പത്ത് വന് തോതില് നഷ്ടമായി. എഫ്ടിഎക്സ് പോലുള്ള പ്രധാന ക്രിപ്റ്റോ എക്സ്ചേഞ്ചുകള് പാപ്പരാകുകയും ചെയ്തു. ഇടപാടുകളുടെ എണ്ണത്തില് കുത്തനെ കുറവുണ്ടായതോടെ ക്രിപ്റ്റോ പണമാക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു.

153 ക്രിപ്റ്റോ കറന്സികളില് മാത്രമാണ് പല എക്സ്ചേഞ്ചുകളിലും ട്രേഡിങ് നടക്കുന്നത്. ബിറ്റ്സ്റ്റാക്കര് സമാഹരിച്ച റിപ്പോര്ട്ട് അനുസരിച്ച് 5,886 ക്രിപ്റ്റോ കറന്സികളില് മാത്രമാണ് നേരിയ തോതിലെങ്കിലും വ്യാപാരം നടക്കുന്നത്. നവംബറിലെ കണക്കുപ്രകാരം ലോകത്താകെ 21,000ലധികം ക്രിപ്റ്റോകളാണുള്ളത്.

ക്രിപ്റ്റോ കറന്സിയുടെ ഇടപാടും അതിന്റെ വികേന്ദ്രീകൃത സ്വഭാവവും പരിഗണിച്ച് വ്യക്തമായ ധാരണയിലെത്തുകയാണ് ആദ്യം വേണ്ടതെന്ന് അന്തര്ദേശീയ നാണയ നിധി വിലയിരുത്തുന്നു.

അതിനുശേഷം നിയന്ത്രണത്തിന് നിയമങ്ങള് കൊണ്ടുവരണമെന്നുമാണ് ഐഎംഎഫിന്റെ നിലപാട്.

X
Top