അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

പ്രവർത്തന വരുമാനത്തിൽ 26.02 ശതമാനം വർദ്ധന രേഖപ്പെടുത്തി എൻപിഎസ്ടി

മുംബൈ: 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെയും, പാദത്തിലെയും തങ്ങളുടെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഫിൻ‌ടെക് കമ്പനിയായ നെറ്റ്‌വർക്ക് പീപ്പിൾ സർവീസസ് ടെക്‌നോളജീസ് (NPST) ലിമിറ്റഡ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1520.49 ലക്ഷത്തിൽ നിന്ന് 26.02 ശതമാനം വർധിച്ച് 1916.18 ലക്ഷമായി ഉയർന്നതായി എൻപിഎസ്ടി അറിയിച്ചു. കൂടാതെ, പ്രസ്തുത കാലയളവിലെ കമ്പനിയുടെ അറ്റാദായം 106.96 ലക്ഷം രൂപയിൽ നിന്ന് 39.4% വർധിച്ച് 149.1 ലക്ഷമായി ഉയർന്നതായി ഫിൻടെക് കമ്പനി അറിയിച്ചു.

നിരവധി വ്യവസായ വളർച്ചാ ഘടകങ്ങളുടെ പിന്തുണയോടെയാണ് ഈ വളർച്ച കൈവരിക്കാൻ തങ്ങൾക്കായതെന്ന് എൻപിഎസ്ടിയുടെ സഹസ്ഥാപകനും സിഎംഡിയുമായ ദീപക് താക്കൂർ പറഞ്ഞു. കൂടാതെ ഡിജിറ്റൽ പേയ്‌മെന്റ് സ്‌പെയ്‌സിലെ നവീകരണത്തിലേക്കുള്ള സ്ഥിരമായ മുന്നേറ്റമാണ് തങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top