ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

പുതിയ സുരക്ഷാ ഫീച്ചറുകൾ മാരുതിയുടെ കൂടുതൽ മോഡലുകളിലേക്ക്

കാര്‍ മോഡലുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കാനുള്ള തീരുമാനം കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കുകയാണ് മാരുതി സുസുക്കി. ഏറ്റവും ഒടുവിലായി ഫ്രോങ്‌സിന്റെ എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗ് സുരക്ഷ ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

പുതിയ സുരക്ഷാ ഫീച്ചറുകള്‍ വന്നതോടെ ഫ്രോങ്‌സിന്റെ വില 7.59 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഫ്രോങ്‌സിന്റെ ഡെല്‍റ്റ+, സെറ്റ, ആല്‍ഫ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗ് സുരക്ഷ ഉണ്ടായിരുന്നത്. ഇനി മുതല്‍ അടിസ്ഥാന വകഭേദങ്ങളായ സിഗ്മ, ഡെല്‍റ്റ എന്നിവയിലും ആറ് എയര്‍ബാഗുകള്‍ ലഭിക്കും.

പുതിയ സുരക്ഷാ സൗകര്യങ്ങള്‍ എത്തിയതോടെ ഫ്രോങ്‌സിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഡെല്‍റ്റ+ പെട്രോള്‍ വകഭേദം ഒഴികെയുള്ള മോഡലുകളിലാണ് 4000 രൂപയുടെ വിലവര്‍ധനവുണ്ടായിരിക്കുന്നത്.

ഇഎസ്പി വിത്ത് ഹില്‍ഹോള്‍ഡ്, എല്ലാ സീറ്റുകളിലും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും മുന്നറിയിപ്പ് സംവിധാനവും, കുട്ടികളുടെ സീറ്റിനായി ISOFIX ആങ്കറേജുകള്‍ എന്നിവയും അധിക സുരക്ഷയൊരുക്കുന്നു. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ സെറ്റ വകഭേദം മുതലാണ് ലഭ്യമായിട്ടുള്ളത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്‌സ് എത്തുക. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 90 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.0 ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദത്തിന് എഎംടി ഓപ്ഷനും ടര്‍ബോ പെട്രോളില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുമുണ്ട്. അടിസ്ഥാന വകഭേദമായ സിഗ്മയിലും ഡെല്‍റ്റയിലും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റും ലഭ്യമാണ്.

മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ തന്നെ കഴിഞ്ഞ ഏപ്രിലില്‍ കമ്പനിയുടെ എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് സുരക്ഷ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഉറപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ ആറ് എയര്‍ബാഗ് സുരക്ഷ ലഭിക്കാത്ത നെക്‌സ വിഭാഗത്തിലെ ഏക മോഡല്‍ ഇഗ്നിസ് മാത്രമാണ്. മാരുതി സുസുക്കിയുടെ ബജറ്റ് കാര്‍ വിഭാഗമായ അരീനയില്‍ എസ്-പ്രസോക്ക് മാത്രമാണ് ഇനി ആറ് എയര്‍ബാഗ് സുരക്ഷ സ്റ്റാന്‍ഡേഡായി ലഭിക്കാനുള്ളത്.

ഇഗ്നിസും എസ് പ്രസോയും കൂടി ആറ് എയര്‍ബാഗില്‍ എത്തുന്നതോടെ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകളും ആറ് എയര്‍ബാഗ് സുരക്ഷയിലേക്ക് മാറും.

X
Top