നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

പുതിയ കിയ സെൽറ്റോസ് ആഗോള ലോഞ്ച് ഡിസംബർ 10ന്

ഡിസംബർ 10 ന് കൊറിയയിൽ ആഗോളതലത്തിൽ രണ്ടാം തലമുറ കിയ സെൽറ്റോസ് അരങ്ങേറ്റം കുറിക്കും. 2026 ന്റെ തുടക്കത്തിൽ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ഈ മോഡൽ കുറച്ചുകാലമായി പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കനത്ത കാമഫ്ലേജ് ധരിച്ചിരിക്കുന്ന നിലയിൽ വാഹനം നിരവധി തവണ പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ തലമുറയെ അപേക്ഷിച്ച് 2026 കിയ സെൽറ്റോസിൽ സമൂലമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഈ തലമുറ മാറ്റത്തോടെ, സെൽറ്റോസ് ഇന്ത്യയിൽ നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ട് ഹൈബ്രിഡ് മോഡലിലേക്ക് മാറും.

എങ്കിലും, ഹൈബ്രിഡ് പതിപ്പ് പിന്നീട് (ഒരുപക്ഷേ 2027 ൽ) നിരയിലേക്ക് എത്താൻ സാധ്യതയുണ്ട്. 115bhp, 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 160bhp, 1.5L ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിനുകൾ തുടർന്നും ലഭ്യമാകും.

നിലവിലെ മോഡലിൽ നിന്നുള്ള ട്രാൻസ്‍മിഷനുകളും തുടരും. പുതുതലമുറ ലൈനപ്പിന് 1.5 ലിറ്റർ ഡീസൽ എഞ്ചിന് മാത്രമായി പുതിയ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിച്ചേക്കാം. നിലവിൽ, സെൽറ്റോസ് ഡീസൽ 6-സ്പീഡ് മാനുവൽ, 6-സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ ഹൈബ്രിഡ് സിസ്റ്റം വാഗ്‍ദാനം ചെയ്തേക്കാം. വരാനിരിക്കുന്ന കിയ 7 സീറ്റർ എസ്‌യുവിയിലും ഇതേ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ആയിരിക്കും കരുത്ത് പകരുക.

പുതിയ കിയ സെൽറ്റോസ് ഹൈബ്രിഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ആഗോള വിപണികളിൽ ആദ്യം അവതരിപ്പിച്ചേക്കാം. ഒരു ഇ-ഓഡ് സിസ്റ്റവും പാക്കേജിന്റെ ഭാഗമാകാം. എങ്കിലും ഇന്ത്യ-സ്പെക്ക് പതിപ്പിൽ ഇത് നഷ്‍ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2026 കിയ സെൽറ്റോസ് ബ്രാൻഡിന്റെ പുതിയ ‘ഓപ്പോസിറ്റ്സ് യുണൈറ്റഡ്’ ഡിസൈൻ ഭാഷ സ്വീകരിക്കും. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, സ്ലിം, ആംഗിൾ ലംബ ഡിആർഎൽ, പുതുക്കിയ ഫോഗ് ലാമ്പ് അസംബ്ലി, പുതിയ അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എസ്‌യുവി മൊത്തത്തിലുള്ള അളവിലും വളരും. 2026 കിയ സെൽറ്റോസിൽ കിയ പുതിയ സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ചേർക്കാൻ സാധ്യതയുണ്ട്. സിറോസിൽ നിന്ന് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ ഈ എസ്‌യുവി കടമെടുത്തേക്കാം.

വ്യത്യസ്‍തമായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ്, പുതിയ അപ്ഹോൾസ്റ്ററി എന്നിവയും എസ്‌യുവിക്ക് ലഭിച്ചേക്കാം.

X
Top