
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകളില്‍ അയക്കപ്പെടുന്ന അനാവശ്യ നോട്ടീസുകള്‍ നിര്‍ത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സിബിഐസി). ഇതിനായി പുതിയ ഇന്‍വോയ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിക്കുകയാണ് ബോര്‍ഡ്. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
നിലവില്‍ ജിഎസ്ടി സംവിധാനം പ്രതിവര്‍ഷം ഏകദേശം 2,000,00 നോട്ടീസുകള്‍ സൃഷ്ടിക്കുന്നു.ഫോമുകള്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുമ്പോഴാണ് ഇത് .പക്ഷെ പലതും അനാവശ്യമാണ്. ഡാറ്റ എന്‍ട്രിയിലെ പിശകുകളോ സമയ വ്യത്യാസമോ കാരണം സൃഷ്ടിക്കപ്പെടുന്നവ.
അതേസമയം വ്യാപാരികള്‍ ധാരാളം സമയവും വിഭവവും ഇതിനായി ചെലവഴിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം.
ജിഎസ്ടി പോര്‍ട്ടലില്‍ പൊരുത്തക്കേടുകള്‍ തിരുത്താന്‍ സംവിധാനം അവസരമൊരുക്കും. നോട്ടീസുകളുടെ എണ്ണം കുറയ്ക്കുകയും പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യും.