ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

10 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് ന്യൂറോൺ7.എഐ

മുംബൈ: എഐ-പവർഡ് കസ്റ്റമർ & ഫീൽഡ് സർവീസ് സോഫ്‌റ്റ്‌വെയർ സ്ഥാപനമായ ന്യൂറോൺ7.എഐ, നിലവിലുള്ള നിക്ഷേപകരായ ബാറ്ററി വെഞ്ചേഴ്‌സിന്റെയും നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെയും നേതൃത്വത്തിലുള്ള ഒരു ഫണ്ടിംഗ് റൗണ്ടിൽ 10 മില്യൺ ഡോളർ സമാഹരിച്ചു. കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, യുഎസിലും ഇന്ത്യയിലും തങ്ങളുടെ ഉൽപ്പന്നവും ഉപഭോക്തൃ വിജയ ടീമുകളും വളർത്തുന്നതിന് ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കാൻ പദ്ധതിയിടുന്നു. ഈ ഫണ്ടിംഗ് പൂർത്തിയാകുമ്പോൾ ബാറ്ററി വെഞ്ച്വേഴ്സിന്റെ ഓപ്പറേറ്റിംഗ് പാർട്ണറായ ബിൽ ബിഞ്ച് സ്റ്റാർട്ടപ്പിന്റെ ഡയറക്ടർ ബോർഡിൽ ചേരും.

2020-ൽ വിനയ് സൈനിയും, നികെൻ പട്ടേലും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ന്യൂറോൺ7.എഐ. ഒരു എന്റർപ്രൈസസിന്റെ ഡാറ്റയിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും ഇന്റലിജൻസ് വേർതിരിച്ചെടുക്കുന്ന ക്ലൗഡ് അധിഷ്‌ഠിത സേവനമാണ് ന്യൂറോൺ7.എഐ സർവീസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.  ഈ പ്ലാറ്റ്‌ഫോം ആളുകളെ പ്രശ്‌നങ്ങൾ വേഗത്തിൽ കണ്ടുപിടിക്കാനും പരിഹരിക്കാനും സഹായിക്കുന്നു.

X
Top