ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സും കേന്ദ്ര ടൂറിസം മന്ത്രാലയവും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: നെറ്റ്ഫ്ലിക്സും കേന്ദ്രടൂറിസം മന്ത്രാലയവും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇന്ത്യന്‍ സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയ്്ന്റെ ഭാഗമായാണ് ഇത്.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, പ്രകൃതി സൗന്ദര്യം, ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടാത്ത എന്നാല്‍ മികച്ച ദൃശ്യഭംഗിയും ചരിത്രപ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ എന്നിവ നെറ്റ്ഫ്ലിക്സിന്റെ ഉള്ളടക്കമാകും. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കാനും പ്രാദേശിക സമൂഹങ്ങള്‍ക്കും പ്രതിഭകള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ സഹകരണം.നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍ പറഞ്ഞു.

നെറ്റ്ഫ്ലിക്സ് ഇന്ത്യ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, 23 സംസ്ഥാനങ്ങളിലായി 100-ലധികം ചിത്രീകരണങ്ങള്‍ നടത്തി. ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലെ നീലഗിരി വനങ്ങള്‍, ‘കാലാ പാനി’യിലെ ആന്‍ഡമാന്‍ ദ്വീപുകള്‍, അമര്‍ സിംഗ് ചംകിലയില്‍ ഉള്‍പ്പെട്ട പഞ്ചാബ് കാര്‍ഷിക മേഖലകള്‍, ‘മിസ്മാച്ച്ഡ്’ പരമ്പരയിലെ രാജസ്ഥാനി തെരുവുകള്‍, ജാനെ ജാനിലെ കലിംപോങ്ങ്കുന്നുകള്‍ എന്നിവ നെറ്റ്ഫ്ലിക്സ് പ്രൊഡക്ഷനില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ളസ്ഥലങ്ങളാണ്. ഈ ചിത്രീകരണങ്ങള്‍ ടൂറിസം കേന്ദ്രങ്ങളുടെ പ്രമോഷനെ സഹായിച്ചിട്ടുണ്ട്.

ഫ്രാന്‍സ്, ഇന്തോനേഷ്യ, കൊറിയ, തായ്‌ലന്‍ഡ്, സ്‌പെയിന്‍, ബ്രസീല്‍, ഗ്രീസ് എന്നിവിടങ്ങളിലെ ടൂറിസം ബോര്‍ഡുകളുമായി കമ്പനി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. യാത്രാ പ്രവണതകളെ സ്വാധീനിക്കാന്‍ വിനോദ ഉള്ളടക്കം ഉപയോഗിക്കുക എന്നതാണ് ഈ പങ്കാളിത്തങ്ങളുടെ ലക്ഷ്യം. ഉദാഹരണത്തിന്, ‘എമിലി ഇന്‍ പാരീസ്’ എന്ന പരമ്പര പുറത്തിറങ്ങിയതിനുശേഷം പാരീസിലെ ടൂറിസം വര്‍ദ്ധിച്ചു.

ജനപ്രിയ ഷോകളിലും സിനിമകളിലും ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ, കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കാനും സാധിക്കും. ഹോസ്പിറ്റാലിറ്റി, ഗതാഗതം, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകള്‍ ഈ സഹകരണത്തിന്റെ ഭാഗമാകും

X
Top